Friday, November 27, 2015

വട്ടവട ചരിത്രം

വട്ടവട

1954 നവംബര്‍ 17-ാം തിയതിയാണ് വട്ടവട ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ദേവികുളം ബ്ളോക്കിലാണ് വട്ടവട ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 67.81 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ 20% വനമേഖലയാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളായ പാമ്പാടുംചോല നാഷണല്‍ പാര്‍ക്ക്, കമ്പക്കല്ലാര്‍, ആനമുടി ചോല എന്നിവ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു. ഭൂപ്രകൃതിയനുസരിച്ച് മലനാട് മേഖലയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് വട്ടവട ഗ്രാമപഞ്ചായത്ത്. ദേവികുളം, കാന്തല്ലൂര്‍, തമിഴ്നാട് തുടങ്ങിയവയാണ് പഞ്ചായത്തിന്റെ അതിര്‍ത്തികള്‍. കൊടുമുടികളും, കീഴ്ക്കാംതൂക്കായ പാറകളും, കുന്നുകളും, താഴ്വരകളും, ചെറിയ സമതലങ്ങളും നിറഞ്ഞതാണ് വട്ടവട പഞ്ചായത്തിന്റെ ഭൂപ്രകൃതി. ക്യാരറ്റ്, കാബേജ്, ഉരുളക്കിഴങ്ങ്, ബീന്‍സ് തുടങ്ങിയവയാണ് വട്ടവടയില്‍ കൃഷി ചെയ്യുന്ന പ്രധാന വിളകള്‍. ഇടമണലാര്‍, ചിലന്തിയാര്‍ എന്നീ പുഴകള്‍ പഞ്ചായത്തിലൂടെ ഒഴുകുന്നു. ഈ ജലസ്രോതസ്സുകള്‍ കൂടാതെ കണ്ണിമാര്‍ കനാല്‍, കൊട്ടാ കൊമ്പൂര്‍ കനാല്‍, ചേര്‍ത്തന കനാല്‍, ചടയല്‍വീട കനാല്‍, മുളയന്നൂര്‍ കനാല്‍ എന്നിവയും പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രോതസ്സുകളാണ്..ഭാരതത്തിന്റെ സുഗന്ധവ്യജ്ഞന ഉദ്യാനമായ കേരള സംസ്ഥാനത്തിന്റെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലയുടെ കിഴക്കേ അറ്റത്ത് തമിഴ് നാടിനോട് തൊട്ടുകിടക്കുന്ന വട്ടവട പഞ്ചായത്ത് ഭൂമിശാസ്ത്രപരമായും കാലാവസ്ഥ സംസ്കാരം കാര്‍ഷികവിളകള്‍ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്നു. പശ്ചിമഘട്ടത്തിന്റെ ഭാഗമായി സഹ്യപര്‍വ്വതനിരകള്‍ക്കിടയിലാണ് പ്രകൃതിരമണീയമായ ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ഹൈറേഞ്ചസ് എന്ന കാര്‍ഷിക കാലാവസ്ഥ മേഖലയിലാണ് ഈ പഞ്ചായത്ത് ഉള്‍പ്പെടുന്നത്. കൊടുമുടികളും കിഴക്കാം തൂക്കായപാറകളും, കുന്നുകളും, താഴ്വരകളും, ചെറിയ സമതലങ്ങളും നിറഞ്ഞ പ്രദേശമാണ് വട്ടവട, സമുദ്രനിരപ്പില്‍ നിന്ന് 3500 മുതല്‍ 8500 അടിവരെ ഉയരത്തിലുള്ള പ്രദേശങ്ങള്‍ ഇവിടെയുണ്ട്. സഹ്യപര്‍വ്വതത്തിന്റെ ഭാഗമായ ആനമുടി ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്. മൂന്നാറില്‍ നിന്നും ഏകദേശം 30 കി.മീ. അകലെ സ്ഥിതി ചെയ്യുന്ന ഈ കൊടുമുടിയുടെ ഉയരം 8841 അടിയാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് അതികഠിനമായ മഴയും, തണുപ്പും 8 മാസത്തിലേറെ നീണ്ട് നില്‍ക്കുന്ന കോട മഞ്ഞും മൂലം ഈ പ്രദേശത്തെ ജനജീവിതം ദുഷ്കരമായിരുന്നു. എന്നാല്‍ കാലക്രമത്തില്‍ കാലാവസ്ഥയില്‍ സാരമായ മാറ്റമാണുണ്ടായത്.തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വട്ടവടയുടെ കാലാവസ്ഥ തമിഴ്നാട് കാലാവസ്ഥയുമായി സാമ്യമുള്ളതാണ്.വട്ടവട പഞ്ചായത്തിലെ പാമ്പാടുംപാറ, പെരിയചോല, ഞണ്ടുചുട്ടാംപാറ, എന്നീ വെള്ളച്ചാട്ടങ്ങളിലെ ജലം മിനി, മൈക്രോ വൈദ്യുത പദ്ധതികളുടെ സാധ്യതകള്‍ ചൂണ്ടിക്കാണിക്കുന്നു.വട്ടവട പഞ്ചായത്ത്പച്ചക്കറികൃഷിക്കാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്.ഹരിതകമ്പളം പുതച്ച തേയില തോട്ടങ്ങളുടെ നാടായ തെക്കന്‍ കാശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാര്‍ ഉള്‍പ്പെടുന്ന ദേവികുളം ബ്ളോക്കു പഞ്ചായത്തില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ടൂറിസ്റ് നിരവധിയാണ്. തെക്കേ ഇന്ത്യയിലെ ഉയര്‍ന്ന കൊടുമുടിയായ ആനമുടി, വരയാടുകള്‍ വിഹരിക്കുന്ന രാജമല, പുല്‍മേടുകളുടെ ഇരവികുളം, വന്യമൃഗ സങ്കേതം, മാട്ടുപ്പെട്ടി, കുണ്ടള ജലാശയങ്ങള്‍, ദേവികുളം തടാകം ടോപ്പ് സ്റേഷന്‍, ഇന്‍ഡോസ്വിസ്സ് പ്രോജക്ട് എന്നിവ ഈ ബ്ളോക്കിലാണ്.മറയൂരിലെ ചന്ദനക്കാടുകള്‍, മഹാശിലയുഗക്കാലത്തെ എഴുത്തറകളും, മുനിയറകളും, ചിന്നാര്‍ വന്യമൃഗസങ്കേതം പാമ്പാറിന്റെ മനോഹാരിത കോവല്‍ക്കടവിലെ ഐതിഹാസികമായ തെങ്കശിനാഥന്‍ ഗുഹാക്ഷേത്രം, തൂവാനം വെള്ളച്ചാട്ടം കാന്തല്ലൂരിലെ ഗുഹനാഥപുരം ജലാശയം, വട്ടവടയിലെ മനോഹരമായ കുന്നുകള്‍, ശാന്തമ്പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍പ്പെട്ട ആനയിറങ്കല്‍ ഡാം, കുടയ്ക്കനാലിനോട് സദൃശ്യമായ ഗ്യാപ് പ്രദേശം, നയനമനോഹരമായ മുട്ടുകാട് ഗ്രാമം, വേണാട്ട് മലയിലുള്ള അതിപുരാതനമായ ഡസന്‍കണക്കിനുള്ള മുനിയറകള്‍ തുടങ്ങിയവ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.നിരവധി തേയില ഫാക്ടറികളും എണ്ണമറ്റ വെള്ളച്ചാട്ടങ്ങളും പൊതുധാരയില്‍ നിന്നകന്നുകഴിയുന്ന ആദിവാസികളും മാങ്കുളവും ഇടമലക്കുടിയും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്.12 വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി പൂക്കുമ്പോള്‍ മൂന്നാര്‍ മലനിരകളുടെ ആകര്‍ഷണീയത പതിനായിരക്കണക്കിന് ടൂറിസ്റുകളെ ഇവിടേയ്ക്കാകര്‍ഷിക്കുന്നു.

No comments:

Post a Comment